---
title: "ബഹുജന സാഹിത്യ അക്കാദമിയുടെ ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയ കണ്ണൻ പൊയിലൂരിനും, നിർമ്മാതാവ് നാണുവേട്ടൻ തൂവക്കുന്നിനും പൊയിലൂർ പൗരാവലിയുടെ സ്നേഹാദരം."
english_title: "Kannan Poilur, who won the Bahujana Sahitya Akademi National Award for songwriting, and producer Nanuvettan Thuvakunni, Poilur Pauravali's love"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156245/Kannan Poilur, who won the Bahujana Sahitya Akademi National Award for songwriting, and producer Nanuvettan Thuvakunni, Poilur Pauravali's love"
published_at: "2023-10-23T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65362fc169a78_IMG-20231022-WA0090.jpg"
keywords: []
---

# ബഹുജന സാഹിത്യ അക്കാദമിയുടെ ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയ കണ്ണൻ പൊയിലൂരിനും, നിർമ്മാതാവ് നാണുവേട്ടൻ തൂവക്കുന്നിനും പൊയിലൂർ പൗരാവലിയുടെ സ്നേഹാദരം.

> **Lead Summary:** ബഹുജന സാഹിത്യ അക്കാദമിയുടെ ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയ കണ്ണൻ പൊയിലൂരിനും, നിർമ്മാതാവ് നാണുവേട്ടൻ തൂവക്കുന്നിനും പൊയിലൂർ പൗരാവലിയുടെ സ്നേഹാദരം.

## Article Content

ബഹുജന സാഹിത്യ അക്കാദമിയുടെ ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയ കണ്ണൻ പൊയിലൂരിനും, നിർമ്മാതാവ് നാണുവേട്ടൻ തൂവക്കുന്നിനും പൊയിലൂർ പൗരാവലിയുടെ സ്നേഹാദരം.

പൊയിലൂർ ഭാഷാപോഷിണി എൽ പി സ്കൂളിൽ നടന്ന ആദരായനം പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.സി ഷൈറീന ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം വി.പി സുരേന്ദ്രൻ അധ്യക്ഷനായി. വാർഡംഗങ്ങളായ ബാലൻ കൊള്ളുമ്മൽ, എ.വി നാണു, പി.കെ ശങ്കരൻ, വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളായ എ.പി ഭാസ്ക്കരൻ, ലിജീഷ്, പി.പി പവിത്രൻ, രാജൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മത്തത്ത്, നാണു പെരിയാറമ്പത്ത്, എ.പി വിനീഷ്, ഓട്ടാണി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു. കണ്ണൻ പൊയിലൂർ, നാണുവേട്ടൻ തൂവക്കുന്ന് എന്നിവർ മറുപടി പ്രസംഗം നടത്തി.

ദിനേശൻ പൊയിലൂർ സ്വാഗതവും, ഭാസ്ക്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഹൃദയ നൊമ്പരങ്ങൾ എന്ന ഗാനത്തിനാണ് കണ്ണൻ പൊയിലൂരിന് അവാർഡ് ലഭിച്ചത്. ഷാജർ താമരശേരിയാണ് സംവിധാനം. സലാം വീരോളിയുടെ സംഗീത സംവിധാനത്തിൽ മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156245/Kannan Poilur, who won the Bahujana Sahitya Akademi National Award for songwriting, and producer Nanuvettan Thuvakunni, Poilur Pauravali's love)